‘പാസ്‌പോര്‍ട്ട് പോയ സമയം ബെസ്റ്റ്…’; കല്യാണത്തിനെത്താന്‍ സഹായിക്കാമെന്ന ഉഗ്രന്‍ ട്വീറ്റുമായി സുഷമാസ്വരാജ്

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് കളഞ്ഞുപോയയാള്‍ക്ക് കിടിലന്‍ മറുപടിയുമായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. അമേരിക്കയിലുള്ള യുവാവാണ് വിവാഹആവശ്യത്തിനായി പോകാന്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള മന്ത്രിയുടെ മറുപടി സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു.

‘നല്ല സമയത്താണ് നിങ്ങളുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത്. എന്നിരുന്നാലും വിവാഹസമയത്തെത്താന്‍ നിങ്ങളെ ഞങ്ങള്‍ സഹായിക്കാം’- സുഷമാസ്വരാജ് ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച്ചയാണ് തന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുവെന്ന് ദേവതാ രവി തേജ എന്ന പേരിലുള്ള അമേരിക്കന്‍ സ്വദേശി സുഷമാസ്വരാജിന് ട്വീറ്റ് ചെയ്തത്. ആഗസ്റ്റ് 15 ന് തന്റെ വിവാഹമാണെന്നും ആഗസ്റ്റ് 10 ന് പുറപ്പെടണമെന്നും ദേവതാ രവി തേജ പറഞ്ഞു. നിങ്ങളില്‍ മാത്രമാണ് തന്റെ പ്രതീക്ഷയെന്നും പറഞ്ഞ ഇയാള്‍ക്ക് സുഷമാ സ്വരാജ് മറുപടി നല്‍കുകയായിരുന്നു. സുഷമയുടെ തമാശനിറഞ്ഞ മറുപടി സോഷ്യല്‍മീഡിയയില്‍ ഹിറ്റാവുകയായിരുന്നു. നല്ല സമയത്താണല്ലോ പാസ്‌പോര്‍ട്ട് കളഞ്ഞുപോയത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

നേരത്തെ, മിശ്ര വിവാഹതിര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് സംഘ്പരിവാറില്‍ നിന്നും സുഷമാസ്വരാജിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ദമ്പതികളില്‍ ഭര്‍ത്താവിനോട് ഹിന്ദുമതം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ഉദ്യോഗസ്ഥന്‍. ഇതിനെ തുടര്‍ന്ന് യുവതി സുഷമാസ്വരാജിന് പരാതി നല്‍കുകയായിരുന്നു.

SHARE