സുശാന്തിന്റെ മരണം വിഷാദത്തിലെത്തിച്ചു;യുവതി ആത്മഹത്യ ചെയ്തു

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം വിഷാദത്തിലേക്ക് നയിച്ചതിനെ തുുടര്‍ന്ന് നാല്‍പ്പത്തിയഞ്ചുകാരി ആത്മഹത്യ ചെയ്തു. തുടര്‍ന്ന്, ജൂലൈ ഒന്നിനാണ് മുംബൈ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തത്. സുശാന്ത് സിങ് രാജ്പുതിന്റെ മരണം ഇവരെ ബാധിച്ചിരുന്നുവെന്നും തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നും ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മരിക്കുമ്പോള്‍ യുവതി വീട്ടില്‍ തനിച്ചായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി സ്ഥിതിഗതികള്‍ വഷളായി, പ്രത്യേകിച്ച് സുശാന്ത് സിങ് രാജ്പുതിന്റെ മരണശേഷം.’സുശാന്തിന്റെ മരണത്തിനു പിന്നാലെ മറ്റൊരു ആരാധകനും ആത്മഹത്യ ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയായ 12 കാരനാണ് താരത്തിന്റെ വിയോഗത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സുശാന്തിന്റെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചിരുന്നു.

സുശാന്തിനെ വളരെ അധികം ആരാധിച്ചിരുന്നുവെന്നും ഞെട്ടലോടെയാണ് സുശാന്തിന്റെ മരണ വാര്‍ത്ത ടിവിയിലൂടെ കുട്ടി കണ്ടതെന്നും ഇവര്‍ പറയുന്നു. താരത്തിന്റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. കുട്ടിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

ബിഹാറിലെ ലോധിപൂര്‍ ഗ്രാമത്തില്‍ സുശാന്തിന്റെ ആരാധകനായ മറ്റൊരു അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തിരുന്നു. സുശാന്ത് മരണപ്പെട്ട വാര്‍ത്ത അറിഞ്ഞതുമുതല്‍ താരത്തിന് മരിക്കാന്‍ സാധിക്കില്ലെന്ന് കുട്ടി നിരന്തരം പറയാറുണ്ടായിരുന്നു. ആളുകള്‍ക്ക് തൂങ്ങി മരിക്കാന്‍ സാധിക്കുമോ എന്ന് കുട്ടി ചോദിച്ചിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പായി രാത്രിയില്‍ സുശാന്ത് സിങ് അഭിനയിച്ച ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതം പറ!ഞ്ഞ ‘എംഎസ് ധോണി: അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന സിനിമ കണ്ടിരുന്നു. ഇതിന് പിന്നാലെ റൂമിലെത്തിയ കുട്ടി കയര്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കിടക്കുകയായിരുന്ന കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജൂണ്‍ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

SHARE