സുശാന്ത് ടീഷര്‍ട്ടുകളില്‍ ഒളിപ്പിച്ചിരുന്നതെന്ത്?

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്ത് അന്തരിച്ചിട്ട് രണ്ടാഴ്ച്ചയിലേറെയായി. മുംബൈയിലെ ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു സുശാന്തിനെ. സുശാന്തിന്റെ മരണശേഷം ബോളിവുഡില്‍ വിവാദങ്ങളും ഉയര്‍ന്നു. സ്വജനപക്ഷപാതമാണ് സുശാന്തിനെ വിഷാാദത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നുമാണ് വിവാദം. ബോളിവുഡ് താരം സല്‍മാന്‍ഖാനേയും സംവിധായകന്‍ കരണ്‍ജോഹറിനേയും ചുറ്റിപ്പറ്റിയായിരുന്നു വിവാദങ്ങളേറെയും. ഇപ്പോഴിതാ സുശാാന്തിന്റെ ടീഷര്‍ട്ടുകളില്‍ ചിലതുണ്ടെന്ന് പറയപ്പെടുന്നു. സുശാന്തൊരു അന്തര്‍മുഖനായിരുന്നു. അതുകൊണ്ടുതന്നെ മിക്ക ടീഷര്‍ട്ടുകളിലും തന്റെ മനസിന്റെ വൈകാരികതയെ സുശാന്ത് അടയാാളപ്പെടുത്തിയിരുന്നു. സുശാന്ത് ധരിച്ച മിക്ക ടീഷര്‍ട്ടുകളിലും ചില വാചകങ്ങളുമുണ്ടായിരുന്നുവെന്നും അത് സുശാന്തിന്റെ മനസിനെ പ്രതിനിധീകരിക്കുന്നതുമായിരുന്നുവെന്നാണ് ആരാധകരുടെ സംസാരം.

SHARE