ചന്ദ്രനില്‍ സ്ഥലം വാങ്ങിയ ഇന്ത്യയിലെ ഏകനടന്‍; സുശാന്തിനെക്കുറിച്ച് അറിയപ്പെടാത്ത ചില രഹസ്യങ്ങള്‍ ഇങ്ങനെ…

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത്‌സിംഗിന്റെ മരണമാണ് ഇന്ത്യന്‍ സിനിമാമേഖലയില്‍ ചര്‍ച്ച ചെയ്യുന്നത്. ബോളിവുഡില്‍ ഏറെ തരംതാഴ്ത്തലിനും അവഗണനക്കും ഇരയായ താരം കുറച്ചുകാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സിനിമാമേഖലയിലെ പ്രശ്‌നങ്ങളും മറ്റും ചര്‍ച്ചയായ ഈ സാഹചര്യത്തില്‍ ഈ നടനെക്കുറിച്ച് അറിയപ്പെടാത്ത ചില രഹസ്യങ്ങളുമുണ്ട്.

നടനെന്നതിലുപരി നര്‍ത്തകനും സംരഭകനുമെല്ലാമാണ് സുശാന്ത് സിംഗ് രാജ്പുത്. സുശാന്തിന്റെ ആസ്തി 59 കോടി രൂപയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ ബാന്ദ്രയിലുളള ആഢംബര ഫഌറ്റിലേക്ക് ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് സുശാന്ത് താമസം മാറിയത്. ഒരു മാസം 4.51 ലക്ഷം രൂപയാണ് മാസവാടക.

2022 ഡിസംബര്‍ വരെ ഇവിടെ താമസിക്കാനാണ് സുശാന്തിന്റെ കരാര്‍. അതിനായി 12.90 ലക്ഷം രൂപയാണ് അഡ്വാന്‍സ് നല്‍കിയിരിക്കുന്നത്. ആഢംബര കാറുകളോട് സുശാന്തിന് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. ആഢംബര കാറുകളും ബൈക്കുകളും സുശാന്തിന്റെ ശേഖരത്തിലുണ്ട്. അക്കൂട്ടത്തില്‍ താരത്തിന് പ്രിയപ്പെട്ടവ് മസെരാറ്റി ക്വാട്രോപോര്‍ട്ട് ആയിരുന്നു.

അതേസമയം, മറ്റു ചില രഹസ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജ്യോതിശാസ്ത്രത്തില്‍ വലിയ താല്‍പര്യം സുശാന്തിന് ഉണ്ടായിരുന്നു. വിലകൂടിയ ടെലസ്‌കോപ്പായ ബോയിംഗ് 737 ഫിക്‌സഡ് ബേസ് ഫ്‌ളൈര്‌റ് സിമുലേറ്റര്‍ സുശാന്ത് വാങ്ങി വീട്ടില്‍ വെച്ചിരുന്നു. ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ സുശാന്ത് പോസ്റ്റ് ചെയ്തിരുന്നു. ശനിയുടെ വളയങ്ങള്‍ കാണുന്നതിന് വേണ്ടിയാണ് ടെലസ്‌കോപ്പ് വാങ്ങിയത് എന്നാണ് സുശാന്ത് പറഞ്ഞിരുന്നത്.


ഒരു സിനിമയ്ക്ക് 5 മുതല്‍ 7 കോടി വരെയാണ് സുശാന്ത് പ്രതിഫലമായി വാങ്ങിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആകാശത്തോടുളള സുശാന്തിന്റെ പ്രണയം മനസ്സിലാക്കാന്‍ ഇത് കൂടി അറിയണം. ചന്ദ്രനില്‍ സ്ഥലം വാങ്ങിയിട്ടുളള ഏക ഇന്ത്യന്‍ നടന്‍ സുശാന്ത് ആണ്. രാജ്യാന്തര ലൂണാര്‍ ലാന്‍ഡ്‌സ് ഓഫ് രജിസ്ട്രിയില്‍ നിന്നാണ് 2018ല്‍ സുശാന്ത് ചന്ദ്രനിലെ സ്ഥലം സ്വന്തമാക്കിയത്. സീ ഓഫ് മസ്‌കോവി എന്ന സ്ഥലമാണ് സുശാന്ത് വാങ്ങിയത്. താരകുടുംബത്തിന്റെ വിലാസമില്ലാതെ സിനിമയിലെത്തിയ സുശാന്തിന് പിടിച്ച് നില്‍ക്കാന്‍ പ്രതിസന്ധികള്‍ ഏറെ തരണം ചെയ്യേണ്ടതുണ്ടായിരുന്നു. നിരൂപക പ്രശംസ കിട്ടിയ ചിച്ചോരെയ്ക്ക് ശേഷം സുശാന്തിന് സിനിമകളൊന്നും ലഭിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ലഭിച്ച 7 സിനിമകളും അദ്ദേഹത്തിന് നഷ്ടമായി എന്നും പറയുന്നു.

SHARE