സുശാന്ത് സിംഗിന്റെ അവസാന വീഡിയോ?

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ അവസാന വീഡിയോ എന്ന പേരില്‍ ചില വീഡിയോകള്‍ പ്രചരിക്കുന്നു. സുശാന്തിന്റെ അവസാന വീഡിയോ എന്ന രീതിയില്‍ ടിക്ടോക്കിലൂടെയാണ് വ്യാജ പ്രചരണം. സിസിടിവി ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുവന്നിരിക്കുകയാണിപ്പോള്‍. അത് സുശാന്തിന്റെ വീഡിയോ അല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു യുവാവിന്റെ വീഡിയോ ആണിത്. കിടപ്പുമുറിയില്‍ ബെഡ്ഡില്‍ കുത്തിമറിയുന്ന വീഡിയോ ആണ് വ്യാജവീഡിയോ ആയി മാറിയത്. ആ വീഡിയോ ഒരു സിസിടിവി വീഡിയോ അല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ബെനസ്‌ക്യൂഡ എന്ന ടിക്ടോക് പ്രൊഫൈലാണ് ആ വീഡിയോയുടെ ഉമടമസ്ഥന്‍. ആ വീഡിയോയില്‍ സമാനമായ നിരവധി വീഡിയോകളുമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. താരം മുംബൈയിലെ ഫ്‌ലാറ്റിലാണ് ആത്മഹത്യ ചെയ്തത്. കുറച്ചുനാളായി താരം വിഷാദരോഗത്തിന് ചികിത്സ തേടിയരുന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

@benesqueda

i can’t believe i woke up to this😖 ##fyp ##foryou ##foryoupage

♬ original sound – benesqueda
SHARE