പ്രണയം തകര്‍ന്നത് വിഷാദ രോഗിയാക്കി, ബിസിനസുകാരനുമായി മുന്‍ കാമുകിയുടെ വിവാഹം ഉറപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സുശാന്തിന്റെ ആത്മഹത്യ

മുംബൈ: ആദ്യ കാമുകി അങ്കിത ലൊഖേന്ദെയുമായുള്ള പ്രണയം തകര്‍ന്നത് സുശാന്ത് സിങ് രജ്പുതിനെ മാനസികമായി തകര്‍ത്തിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച മനഃശാസ്ത്രജ്ഞന്‍ ഡോക്ടര്‍ കെര്‍സി ചവ്ദ. മുംബൈ പൊലീസിന് മുമ്പാകെ നല്‍കിയ മൊഴിയിലാണ് ചവ്ദ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബിസിനസുകാരനായ വിക്കി ജയ്‌നുമായി അങ്കിതയുടെ വിവാഹം ഉറപ്പിച്ച് ദിവസങ്ങള്‍ക്കകമാണ് സുശാന്ത് ആത്മഹത്യ ചെയ്തത്.

വിഷാദം മൂലം ഉറങ്ങാന്‍ പറ്റുന്നില്ലെന്ന് സുശാന്ത് തന്നോട് പറഞ്ഞിരുന്നു എന്ന് ചവ്ദ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. അങ്കിതമായുമായുള്ള പ്രണയം തകര്‍ന്ന ശേഷം റബ്തയില്‍ ഒന്നിച്ചഭിനയിച്ച കൃതി സനോന്‍, ഒരു സംവിധായികയുടെ മകള്‍ എന്നിവരുമായും നടന് സൗഹൃദമുണ്ടായിരുന്നു. ആരും അങ്കിതയെ പോലെ തന്നെ സ്‌നേഹിച്ചില്ല എന്ന പരിഭവം നടനുണ്ടായിരുന്നു എന്നും ചവ്ദ പറയുന്നു.

പവിത്ര റിഷ്തുടെ സെറ്റില്‍ വച്ചാണ് സുശാന്ത് അങ്കിതയെ പരിചയപ്പെട്ടത്. ആറു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ 2016ലാണ് ഇരുവരും ബ്രേക്കപ്പായത്.

അവസാനമായിരുന്നു റിയ ചക്രബര്‍ത്തിയുമായുള്ള പ്രണയം. ബാന്ദ്രയിലെ വീട്ടില്‍ തങ്ങള്‍ ഒന്നിച്ചായിരുന്നു താമസം എന്ന് റിയ പൊലീസിന് മുമ്പാകെ സമ്മതിച്ചിരുന്നു. നടനുമായി കലഹിച്ച് വീടു വിട്ട് പോയിരുന്നു എന്നും റിയ പറഞ്ഞിരുന്നു. വ്യാഴാഴ്ച റിയയെ തുടര്‍ച്ചയായി ഒമ്പത് മണിക്കൂര്‍ മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഇരുവരും കൈമാറിയ സന്ദേശങ്ങളും വീഡിയോ, ഓഡിയോ മെസ്സേജുകളും പൊലീസ് പരിശോധിച്ചിരുന്നു. കേസില്‍ ഇതുവരെ 13 പേരുടെ മൊഴിലാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഞായറാഴ്ച രാവിലെയാണ് ബാന്ദ്രയിലെ വീട്ടില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

SHARE