ബി.ജെ.പിയില്‍ ചേര്‍ന്ന നരേശ് അഗര്‍വാളിനെതിരെ സുഷമ സ്വരാജ്

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന നരേശ് അഗര്‍വാളിനെതിരെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അമിതാഭ് ബച്ചന്റെ ഭാര്യയും രാജ്യസഭാ എം.പിയുമായ ജയാ ബച്ചനെതിരെ നരേശ് അഗര്‍വാള്‍ നടത്തിയ പരാമര്‍ശമാണ് സുഷമയെ പ്രകോപിപ്പിച്ചത്.

രാജ്യസഭാ സീറ്റ് തനിക്ക് തരാതെ ജയാ ബച്ചന് കൊടുത്തതാണ് നരേശ് അഗര്‍വാള്‍ ബി.ജെ.പി വിടാന്‍ കാരണം. ‘എനിക്ക് സീറ്റ് നിഷേധിച്ചു; പകരം ബോളിവുഡിലെ ഒരു ഡാന്‍സുകാരിക്കാണ് സീറ്റ് കൊടുത്തത്’ നരേശ് അഗര്‍വാളിന്റെ ഈ പരാമര്‍ശമാണ് വിവാദമായത്.

നരേശ് അഗര്‍വാളിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് സുഷമ ട്വീറ്റ് ചെയ്തു. നരേശ് അഗര്‍വാളിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

SHARE