ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടി; സുഷമ സ്വരാജിനു മുന്നില്‍ മുട്ടുമടക്കി ആമസോണ്‍

ന്യൂഡല്‍ഹി: ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടികള്‍ ഓണ്‍ലൈനിലൂടെ വിറ്റ സംഭവത്തില്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണികന്റെ ക്ഷമാപണം. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അയച്ച കത്തിലാണ് ആമസോണ്‍ ഖേദപ്രകടനം നടത്തിയത്.

sushma-swaraj

ത്രിവര്‍ണ പതാകയുടെ ചവിട്ടി വിറ്റതിന് മാപ്പ് പറയാനും ഷോപ്പിങ് സൈറ്റില്‍ നിന്ന് ഉല്‍പ്പന്നം പിന്‍വലിക്കാനും തയാറായില്ലെങ്കില്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ലെന്ന സുഷമയുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കിയാണ് ആമസോണ്‍ ക്ഷമാപണത്തിന് തയാറായത്. ഇന്ത്യന്‍ നിയമങ്ങളെ ആമസോണ്‍ ബഹുമാനിക്കുന്നതായും തെറ്റു സംഭവിച്ചതില്‍ ഖേദിക്കുന്നതായും ആമസോണ്‍ വൃത്തങ്ങള്‍ സുഷമക്കയച്ച കത്തില്‍ പറയുന്നു. വിവാദമായ ഉല്‍പ്പന്നം നേരിട്ടല്ല മറ്റൊരു കമ്പനിയാണ് തങ്ങളുടെ സൈറ്റു വഴി ഉല്‍പ്പന്നം വില്‍പന നടത്തുന്നതെന്നായിരുന്നു സംഭവത്തെക്കുറിച്ച്

SHARE