അനുജന്‍ കാര്‍ത്തിക്ക് നടന്‍ സൂര്യയുടെ ബിഗ് സര്‍പ്രൈസ്

ചെന്നൈ: പിതാവ് ശിവകുമാറിന്റെ പാത പിന്തുടര്‍ന്നാണ് നടന്മാരായ സൂര്യയും കാര്‍ത്തിയും തമിഴകത്ത് ചുവടുറപ്പിച്ചത്. രണ്ടു വ്യത്യസ്ത ശൈലിയില്‍ ഇരുവരും തമിഴ് സിനിമാലോകത്ത് വിജയക്കോടി പാറിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ സൂര്യയും കാര്‍ത്തിയും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്.

മറ്റൊന്നുമല്ല, സൂര്യ അനുജന്‍ കാര്‍ത്തിക്ക് നല്‍കിയ ബിഗ് സര്‍പ്രൈസാണ് സിനിമാലോകത്തെ വിശേഷങ്ങളില്‍ ചര്‍ച്ചയാകുന്നത്. കാര്‍ത്തിയുടെ പുതിയ ചിത്രമായ കടൈ കുട്ടി സിങ്കത്തിന്റെ ഷൂട്ടിങ് സെറ്റിലെത്തിയാണ് സൂര്യ സര്‍പ്രൈസ് നല്‍കിയത്.

ഒരു ദിവസം മുഴുവന്‍ കാര്‍ത്തിയോടൊപ്പം ചെലവഴിക്കുകയും ചെയ്തു. ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് ഇടവേള ലഭിച്ചപ്പോഴാണ് താരം സഹോദരനെ കാണാനായി എത്തിയത്. സൂര്യ ഷൂട്ടിങ് സെറ്റിലെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്.

SHARE