കശ്മീര്‍ വിഭജനം; കേന്ദ്ര സര്‍ക്കാറിന് പിന്തുണയുമായി അരവിന്ദ് കെജ്രിവാള്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്ര നടപടിയെ പിന്തുണക്കുന്നുവെന്നും കശ്മീരില്‍ സമാധാനവും പുരോഗതിയും വരുത്താന്‍ ഇടയാകട്ടെയെന്നുമായിരുന്നു അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച കെജ്രിവാളിന്റെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഡല്‍ഹി സര്‍ക്കാറിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്ന സ്ഥിരമായ പരാതിക്കിടയിലാണ് കശ്മീരിനെയും കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള കേന്ദ്ര തീരുമാനത്തെ പ്രകീര്‍ത്തിച്ച് കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.