2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നയിച്ച ഹൂഡ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: 2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നേതൃത്വം നല്‍കിയ ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂപീകരിച്ച ദേശീയ സുരക്ഷാ പാനലിനെ ഇനി ഹൂഡയാകും നയിക്കുക. വിരമിച്ച സൈനിക ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരുമാണ് പാനലിലെ അംഗങ്ങള്‍. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് പാനല്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൂഡക്ക് ചുമതല കൈമാറുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനമായത്. 2016ലെ മിന്നലാക്രമണ സമയത്ത് വടക്കന്‍ മേഖലയിലെ സൈനിക കമാന്‍ഡറായിരുന്നു ഹൂഡ. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് സുരക്ഷാ പാനലിന് രൂപം നല്‍കിയത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ രാഷട്രീയമായി ഉപയോഗിക്കുന്ന മോദി സര്‍ക്കാറിനെതിരെ നേരത്തെ ഹൂഡ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

SHARE