കൊച്ചി: സുരേഷ് ഗോപിയുടെ 250ാം ചിത്രം’കടുവാക്കുന്നേല്‍ കുറുവച്ച’ന്റെ മോഷന്‍ പിക്ചര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിന് വിലക്ക് ഏര്‍പെടുത്തി കോടതി. താരത്തിന്റെ 61-ാമത് പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രമിപ്പോള്‍ കോടതിയുടെ വിലക്ക് നേരിട്ടിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
പകര്‍പ്പവകാശ ലംഘനം ആരോപിച്ചാണ് എറണാകുളം ജില്ലാ കോടതിയില്‍ ജിനു ഹര്‍ജി സമര്‍പ്പിച്ചത്. സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തിരുന്നില്ലെങ്കിലും ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ എന്ന പേര് ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഈ കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഇത് തെളിയിക്കുന്ന രേഖകള്‍ ജിനു കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
‘കടുവ’യുടെ തിരക്കഥയിലെ എല്ലാ സീനുകളിലും ഈ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സിനിമക്ക് വിലക്കേര്‍പ്പെടുത്തിയ കോടതി ചിത്രത്തിന്റെ ഷൂട്ടിംഗും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണവും തടഞ്ഞിട്ടുണ്ട്.
സുരേഷ് ഗോപി