വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ്: എം.പി സുരേഷ് ഗോപി അറസ്റ്റില്‍

കൊച്ചി: പോണ്ടിചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടനും എം.പിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച്  അറസ്റ്റ് ചെയ്തു വിട്ടയച്ചു. ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാവാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. അറസ്റ്റിനു ശേഷം രണ്ട് ആള്‍ജ്യാമ്യത്തിനും ഒരു ലക്ഷം രൂപ ബോണ്ടും കെട്ടിയ ശേഷം വിട്ടയക്കുകയായിരുന്നു.

ആഡംബര കാറിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിക്കേണ്ട ഭീമമായ തുക നികുതി വെട്ടിക്കാന്‍ വേണ്ടി പോണ്ടിചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്ട്രര്‍ ചെയ്തു എന്നതാണ് സുരേഷ് ഗോപിയുടെ മേലില്‍ ആരോപിക്കപ്പെട്ടകുറ്റം. സമാന കേസില്‍ നടി അമലാ പോളിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു വരികയാണ്.

മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.