ദാദയുമായി പിണങ്ങിയിട്ടില്ല, കാല്‍തൊട്ട് വണങ്ങി സുപ്രിയ സുലേ; വീഡിയോ

മഹാരാഷ്ട്രയില്‍ ഇന്ന് നടക്കുന്ന എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ എന്‍.സി.പി നേതാവ് അജിത് പവാറിനെ ആലിംഗനം ചെയ്ത് സ്‌നേഹം പങ്കിട്ട് അജിത്തിന്റെ സഹോദരിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ.

‘ദാദയുമായി ഒരു പ്രശ്‌നവും നിലവിലില്ല. എല്ലാവര്‍ക്കും ഈ പാര്‍ട്ടിയില്‍ പങ്കുണ്ട്.പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകേണ്ടത് അവരുടെ കടമയാണ്.’ സുപ്രിയ പറഞ്ഞു.ത്രികക്ഷി സഖ്യം സര്‍ക്കാരിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനിടെയായിരുന്നു എല്ലാവരെയും ഞെട്ടിച്ച് അജിത പവാര്‍ ബി.ജെ.പി ക്ക് പിന്തുണ നല്‍കിയത്.ഇതിനെതിരെ പവാര്‍ കുടുംബം പരസ്യമായി രംഗത്ത് വന്നിരുന്നു.

SHARE