സുപ്രീംകോടതിയുടെ വെബ്‌സൈറ്റ് നിലച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നിലച്ചു. സി.ബി.ഐ ജഡ്ജിയായിരുന്ന ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനു മിനിറ്റുകള്‍ക്കു പിന്നാലെയാണ് പരമോന്നത നീതിപീഠത്തിന്റെ വെബ്‌സൈറ്റ് നിശ്ചലമായത്.

വെബ്‌സൈറ്റില്‍ കയറുമ്പോള്‍ ഇപ്പോള്‍ ലഭ്യമല്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്. സൈറ്റ് ഇപ്പോള്‍ ഓഫ്‌ലൈനാണെന്നാന്നും കാണിക്കുന്നു. വെബ്‌സൈറ്റ് ഹാക്കു ചെയ്യപ്പെട്ടതാണെന്ന തരത്തില്‍ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബ്രസീലിയന്‍ ഹാക്കര്‍മാരാണ് സൈറ്റ് തകര്‍ത്തതെന്നതിന് തെളിവേകുന്ന ചിത്രങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് കഴിഞ്ഞ ആഴ്ച ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. കൂടാതെ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെട്ട 700ഓളം സൈറ്റുകള്‍ക്കു നേരെയും ഹാക്കറാക്രമണം നടന്നിരുന്നു.

SHARE