എം.എല്‍.എമാരുടെ അയോഗ്യത സ്വതന്ത്ര സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീംകോടതി

നിയമസഭാംഗങ്ങളുടെ അയോഗ്യത തീരുമാനിക്കാന്‍ സ്വതന്ത്ര സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.സ്പീക്കര്‍മാര്‍ തീരുമാനിക്കുന്നതില്‍ പുനഃപരിശോധന വേണമെന്ന് സുപ്രീംകോടതി. ഇതിനായി മണിപ്പൂരിലെ മന്ത്രിയെ അയോഗ്യനാക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമര്‍ശമുണ്ടായത്.

അയോഗ്യരായവരെ മത്സരത്തില്‍ നിന്ന് വിലക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. അയോഗ്യത തീരുമാനം സ്പീക്കര്‍മാര്‍ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റ് നിയമം രൂപീകരിക്കാന്‍ ആലോചിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.മണിപ്പൂരിലെ അംഗങ്ങള്‍ ഉന്നയിച്ച മന്ത്രിയെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ സ്പീക്കര്‍ നാല് ആഴ്ചക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

SHARE