റഫാല്‍ ഇടപാട്: കേന്ദ്രത്തിനോട് വിശദീകരണം തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാനക്കരാറില്‍ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി. ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ കെ.എം ജോസഫ്, എശ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

റഫാല്‍ ഇടപാടിലേക്ക് എത്തിയ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഒക്ടോബര്‍ 31 ന് മുമ്പ് കേന്ദ്രം നല്‍കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

കരാറിലെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഡ്വ.വിനീത് ഡാണ്ടയാണ് ഹര്‍ജി സമര്‍പ്പിച്ചത്. യു.പി.എ സര്‍ക്കാറിന്റെയും എന്‍.ഡി.എ സര്‍ക്കാറിന്റെയും കാലത്തെ കരാറുകളും ആ കരാറുകളിലെ വിലയുടെ താരതമ്യവും ലഭ്യമാക്കണമെന്ന് അഡ്വ.വിനീത് ഡാണ്ട ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

SHARE