ന്യൂഡല്‍ഹി: ജനങ്ങളുടെ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി. കേസ് പരിഗണിച്ച ഒമ്പതംഗ ഭരണഘടന ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. ആധാര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ കേന്ദ്രത്തിന് തിരിച്ചടിയാണ് വിധി.
ഭരണഘടനയുടെ 21-ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ അവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത്.
സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതു ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച മൂന്നംഗ ബഞ്ച് കേസ് വിശാല ബഞ്ചിനു വിട്ടിരുന്നു.
സ്വകാര്യത മൗലികാവശമല്ലെന്ന് 1954 മാര്‍ച്ച് 15ന് എം.പി ശര്‍മ കേസില്‍ എട്ടംഗ ബെഞ്ചും 1962 ഡിസംബര്‍ 18ന് ഖടക് സിങ് കേസില്‍ ആറംഗ ബെഞ്ചും വിധിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ വിധിയോടെ ഇവ അസാധുവായിരിക്കുകയാണ്.
ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാര്‍, ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, എസ്.എ ബോബ്ഡെ, ആര്.കെ അഗര്‍വാള്‍, റോഹിന്റന്‍ നരിമാന്, അഭയ് മനോഹര്‍ സാപ്രെ, ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന് കൗള്‍, എസ്് അബ്ദുല്‍ നസീര്‍ എന്നിവരുമുള്‍പ്പെട്ട ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.
Hail the Supreme Court! #RightToPrivacy https://t.co/zQQWFDuR9J
— Rajdeep Sardesai (@sardesairajdeep) August 24, 2017