കര്‍ണാടകയില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ മുന്‍ സ്പീക്കറുടെ തീരുമാനത്തെ ശരിവെച്ച് സുപ്രീംകോടതി

കര്‍ണാടകത്തിലെ 17 എംഎല്‍എമാരെയും അയോഗ്യരാക്കിയ മുന്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെ തീരുമാനത്തെ ശരിവെച്ച് സുപ്രീകോടതി. അയോഗ്യരായ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അയോഗ്യരാക്കിയവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. കര്‍ണാടകത്തിലെ 15 മണ്ഡലങ്ങളില്‍ ഡിസംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീംകോടതിയിലേക്ക് എത്തിയ എംഎല്‍എമാരുടെ നടപടിയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, ഭരണഘടനാപരമായ ബാധ്യതയും ധാര്‍മ്മികതയും ഒരു നിയമസഭയിലെ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ബാധകമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

SHARE