സുപ്രീം കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരന് കഴിഞ്ഞയാഴ്ച രണ്ട് തവണ കോടതിയിലെത്തിയിരുന്നു. തുടര്‍ന്ന് കോടതിയിലെ രണ്ട് രജിസ്ട്രാര്‍മാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ക്കഴിയാന്‍ ആവശ്യപ്പെട്ടു.
ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 28,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 886 പേര് രോഗബാധമൂലം മരണപ്പെട്ടു. 6,362 പേര് രോഗമുക്തി നേടിയിട്ടുണ്ട്. കേരളത്തില്‍ ഇന്ന് 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേര്‍ക്ക് രോഗം ഭേദമായി.