ബി.സി.സി.ഐ അദ്ധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി പുറത്താക്കി

ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ശിര്‍ക്കയെയും സുപ്രീംകോടതി പുറത്താക്കി. ലോധകമ്മിറ്റിയുടെ ശിപാര്‍ശയുമായി ബന്ധപ്പെട്ട് കള്ളസത്യവാങ് മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പരമോന്നത കോടിയുടെ ഉത്തരവ്. ബി.ജെ.പിയുടെ ഹിമാചല്‍പ്രദേശില്‍ നിന്നുള്ള എം.പി കൂടിയാണ് അനുരാഗ് ഠാക്കൂര്‍.

ഡിസംബര്‍ 16ന് ഹര്‍ജി പരിഗണിച്ചിരുന്നപ്പോള്‍ കോടതി രൂക്ഷമായ ഭാഷയിലാണ് ഠാക്കൂറിനെ വിമര്‍ശിച്ചിരുന്നത്. വ്യാജ സത്യവാങ്മൂലം നല്‍കിയ ഠാക്കൂര്‍ ജയിലില്‍പോകേണ്ടിവരുമെന്ന അന്ന് പറഞ്ഞിരുന്നു. ബി.സി.സി.ഐയെ ഉടച്ചുവാര്‍ക്കുന്നതിനും ക്രിക്കറ്റിന്റെ ഉന്നമനത്തിനും വേണ്ടിയാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്താല്‍ ലോധകമ്മിറ്റി ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്.

എന്നാല്‍ ശിപാര്‍ശകള്‍ നടപ്പിലാക്കാനാവില്ലെന്ന നിലപാടാണ് തുടക്കംമുതലെ ബി.സി.സി.ഐ സ്വീകരിച്ചിരുന്നത്. ഡിസംബര്‍ 3വരെയായിരുന്നു ശിപാര്‍ശകള്‍ നടപ്പില്‍ വരുത്താന്‍ കോടതി അന്ത്യസമയം നല്‍കിയിരുന്നത്.

SHARE