അയോധ്യപുനഃപരിശോധനാ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: അയോധ്യവിധിയിലെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേയുടെ ചേംബറില്‍ ഉച്ചക്കുശേഷമാണ് ഹര്‍ജി പരിഗണിച്ചത്. അയോധ്യ കേസിലെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദഗ്ധരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ജംയത്തുല്‍ ഉലമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത് എന്നിവരുടെ ഹര്‍ജികളും ഉണ്ട്. ഇത്തരത്തിലെത്തിയ ഇരുപതോളം പുനഃപരിശോധന ഹര്‍ജികളുണ്ട്. മുസ്ലീം കക്ഷികള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്ന് അക്കാദമിക വിദഗ്ധരുടെ ഹര്‍ജികളില്‍ പറയുന്നു.

SHARE