നിര്‍ഭയ കേസ്: പവന്‍ കുമാര്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

പവന്റെ കാര്യത്തില്‍ നീതിപൂര്‍വമായ വിചാരണ നടന്നില്ലെന്ന് പവന്‍ ഗുപ്തക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എ.പി സിംഗ് പറഞ്ഞു. കേസ് അനന്തമായി നീട്ടാനാവില്ലെന്ന് പറഞ്ഞ കോടതി പുന:പരിശോധനാ ഹര്‍ജിയില്‍ പരിഗണിച്ച കാര്യം വീണ്ടും എങ്ങിനെ പരിഗണിക്കുമെന്നും ചോദിച്ചു. ഹൈക്കോടതി മുമ്പ് പരിഗണിച്ച കാര്യങ്ങള്‍ വീണ്ടും കേള്‍ക്കേണ്ടെന്നും കോടതി പറഞ്ഞു.

SHARE