മോദിയെ പുകഴ്ത്തി സുപ്രീംകോടതി ജഡ്ജി; ഗുരുതര ചട്ടലംഘനമെന്ന് ആരോപണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍മിശ്ര. രാജ്യാന്തര തലത്തില്‍ അംഗീകാരം നേടിയ ദീര്‍ഘദര്‍ശിയും ബഹുമുഖ പ്രതിഭയുമാണ് മോദിയെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര പറഞ്ഞു. സുപ്രിംകോടതിയില്‍ രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് 2020 ഉദ്ഘാടനം ചെയ്ത മോദിക്കു നന്ദി പറയുകയായിരുന്നു അരുണ്‍ മിശ്ര.

സുപ്രിം കോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാരില്‍ ഒരാളാണ് മിശ്ര.
പ്രധാനമന്ത്രിയാണ് അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തത്. കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കിയതിന് പ്രധാനമന്ത്രിയെയും നിയമന്ത്രി രവിശങ്കര്‍പ്രസാദിനെയും ജസ്റ്റിസ് മിശ്ര അഭിനന്ദിച്ചു. മോദിയുടെ നേതൃത്വത്തില്‍ ലോകസമൂഹത്തിലെ ഏറ്റവും ഉത്തരവാദിത്തമുള്ളതും സൗഹൃദപൂര്‍ണമായ രാജ്യവുമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനും സംഘപരിവാറിനും അനുകൂലനമായി നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെ ഒരു സിറ്റിങ് ജഡ്ജി പ്രധാനമന്ത്രിയെ പരസ്യമായി പുകഴ്ത്തിയത് വന്‍ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഇത് ജുഡീഷ്യറിയുടെ നിക്ഷപക്ഷതയെ സംശയിക്കാന്‍ കാരണമാവുമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

SHARE