വ്യാജ ഏറ്റുമുട്ടലുകളിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍; യോഗി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്ത കാലത്തായി നടന്ന വ്യാജ പൊലീസ് ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് യോഗി സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബെഞ്ച് യോഗി ആദിത്യനാഥ് സര്‍ക്കാരിന് നോട്ടിസ് അയച്ചത്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. വിഷയത്തില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് പരമോന്നത നീതിപീഠത്തിന്റെ നിര്‍ദ്ദേശം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന 1100 പൊലീസ് ഏറ്റുമുട്ടലുകളെ സംബന്ധിച്ചാണ് ഹരജി നല്‍കിയത്. ഇതില്‍ 49 പേര്‍ കൊല്ലപ്പെടുകയും 370 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരിലേറെയും ദളിത്-ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണെന്നും ഹര്‍ജിയില്‍ പി.യു.സി.എല്‍ അഭിഭാഷകന്‍ സഞ്ജയ് പരേഖ് ചൂണ്ടിക്കാട്ടി.

അതേസമയം ഇതേ വിഷയത്തില്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനു നോട്ടിസയച്ചിരുന്ന ദേശീയ മനുഷ്യാവകാശ കമ്മിഷനെയും കക്ഷിയാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദളിത്-ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരെ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊലീസിന്റെ ഏറ്റുമുട്ടലുകളെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവര