കോടതിക്കു മുകളിലല്ല സര്‍ക്കാര്‍; കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്‌സ് യാക്കോബായ സഭ തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കോടതി വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അയക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്കി.

ബീഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം എന്ന് കോടതി പറഞ്ഞു. കേരള സര്‍ക്കാര്‍ നിയമത്തിനു മുകളില്‍ ആണോ എന്ന് കോടതി ചോദിച്ചു. കട്ടച്ചല്‍, വാരിക്കോലി പള്ളി കേസുകള്‍ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ വിമര്‍ശനം.

SHARE