ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം; പൊലീസിനെതിര സുപ്രീംകോടതി

വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തടസ്സമെന്താണെന്ന് സുപ്രീംകോടതി. കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം.
ഹൈക്കോടതി കേസ് വെള്ളിയാഴ്ച പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ കേസ് ഏപ്രില്‍ 13ലേക്ക് നേരത്തെ ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ബി.ജെ.പി നേതാക്കള്‍ക്ക് തിരിച്ചടിയായേക്കുന്ന ചോദ്യമാണ് സുപ്രീംകോടതി ചോദിച്ചത്.

ഡല്‍ഹി കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ദില്ലിയില്‍ കലാപം ആളിക്കത്തിച്ചത് എന്നാണ് ആരോപണം. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇരകള്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബി.ജെ.പി നേതാക്കളായ കപില്‍ മിശ്രയ്ക്കും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനുമെതിരെ ഉടനെ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ആവശ്യപ്പെട്ടു.

SHARE