സി.ബി.ഐ വിവാദം: കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. കേസ് പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

12നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്തുകൊണ്ട് ശനിയാഴ്ചയോ ഞായറാഴ്ച്ചയോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആരാഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് ക്ഷമ ചോദിച്ചു.

SHARE