ഉമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നുവെങ്കില്‍ പെട്ടെന്ന് വേണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ഉമര്‍ അബ്ദുല്ലയെ ഒരാഴ്ച്ചക്കുള്ളില്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമാണ് ഉമര്‍ അബ്ദുല്ലയെ കേന്ദ്രം തടങ്കലിലാക്കിയത്. ഉമര്‍ അബ്ദുല്ലയുടെ പിതാവും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു.

ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഉദ്ദേശമുണ്ടെങ്കില്‍ അത് എത്രയും പെട്ടന്ന് ചെയ്യണമെന്നും അല്ലെങ്കില്‍ കോടതി അദ്ദേഹത്തിന്റെ സഹോദരിയുടെ വാദം പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ജമ്മുകശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുല്ലയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്.

അതേസമയം ഉമര്‍ അബ്ദുല്ലയുടെയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ നീളുകയാണ്. ഇരുവരും ആഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്.