എസ്.സി/എസ്.ടി നിയമം ദുര്‍ബലമാക്കിയ വിധി സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എസ്.സി/എസ്.ടി പീഡന നിരോധന നിയമം ദുര്‍ബലമാക്കിയ വിധി സ്‌റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വ്യവസ്ഥ ഇളവ് ചെയ്തത് നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനാണ്. കക്ഷികള്‍ക്ക് തങ്ങളുടെ ഭാഗം രേഖാമൂലം സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

കോടതി വിധിക്കെതിരെ ദളിത് സംഘടനകള്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി തിരക്കിട്ട് പരിഗണിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജി പത്ത് ദിവസത്തിനകം പരിഗണിക്കുമെന്ന് വ്യക്തമാക്കി.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന കോടതി വിധിയാണ് വലിയ പ്രക്ഷോഭത്തിന് കാരണമായത്. ഉത്തരേന്ത്യയില്‍ പ്രക്ഷോഭത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

SHARE