എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റു

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റു. എടവണ്ണ പി.സി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് പൊള്ളലേറ്റത്.
സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്. അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാതം അടക്കം അടിയന്തര സാഹചര്യം നേരിടാന്‍ ആസ്പത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

SHARE