ഇനി മുതല്‍ ഞായറാഴ്ച്ച ലോക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: ഞായറാഴ്ച്ചകളിലെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഇനിയില്ല. ഞായറാഴ്ച്ചകളിലെ ലോക്ഡൗണ്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളിലേയും റെഡ്‌സോണുകളിലേയും നിയന്ത്രണം കര്‍ശനമാക്കും. വിദേശത്തുനിന്നും മടങ്ങി വരുന്നവര്‍ക്ക് ഞായറാഴ്ച്ചത്തെ ലോക്ഡൗണ്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന ആക്ഷേപത്തെത്തുടര്‍ന്നാണ് ഈ തീരുമാനം.

കഴിഞ്ഞ ഞായറാഴ്ച്ച പരീക്ഷകള്‍ കണക്കിലെടുത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒഴിവാക്കിയിരുന്നു. ഞായറാഴ്ച്ചകളില്‍ അവധിയായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായിരുന്നു സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നത്.

SHARE