തിരൂരില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ തള്ളിയിട്ട് കൊന്നു

തിരൂര്‍: മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ മകന്റെ തള്ളലേറ്റ് പിതാവ് മരിച്ചു. തിരൂര്‍ മുത്തൂര്‍ പുളിക്കല്‍ മുഹമ്മദ് ആണ് മരിച്ചത്. നാട്ടുകാര്‍ പിടികൂടിയ മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.

ശനിയാഴ്ച രാത്രിയാണ് സംഭവം. സ്ഥിരമായി മദ്യപിച്ച്് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുന്ന മകനെ പിതാവ് ശാസിച്ചതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ പിടിച്ചുതള്ളുകയായിരുന്നു. മുറ്റത്ത് വീണ് പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാരെത്തി തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹം ഹൃദ്രോഗിയാണ്. സംഭവത്തിന് ശേഷവും അക്രമാസക്തനായ സിദ്ദിഖിനെ നാട്ടുകാര്‍ മരത്തില്‍ പിടിച്ചുകെട്ടിയിട്ടു. പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

താനൂരില്‍ ഇന്നലെ രാവിലെ മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചിരുന്നു. തലക്കടത്തൂര്‍ അരീക്കാട് ശിഹാബുദ്ദീനാണ് നെഞ്ചില്‍ കുത്തേറ്റ് മരിച്ചത്. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

SHARE