പാമ്പുകടി: അധികൃതര്‍ക്കെതിരെ മൊഴി നല്‍കിയ വിദ്യാര്‍ത്ഥിക്ക് ഭീഷണി

വയനാട്ടില്‍ പാമ്പുകടിയേറ്റ് മരണപ്പെട്ട ഷഹല ഷെറിന്റെ വിഷയത്തില്‍ സ്‌കൂളിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിക്കും അച്ഛനും നേരെ ഭീഷണി.കുട്ടി ബാലാവകാശ കമ്മീഷന്‍ പ്രതിനിധികള്‍ക്ക് മൊഴി നല്‍കിയതിന് ശേഷമാണ് ഷഹലയുടെ സഹപാഠിയായ വിസ്മയയ്ക്കും അച്ഛന്‍ രാജേഷിനുമെതിരെ ഭീഷണി മുഴക്കിയത്. സ്‌കൂളിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഭീഷണിപ്പെടുത്തിയവര്‍ ആരോപിച്ചതെന്ന് രാജേഷ് പറയുന്നു.

‘ചാനലുകാര്‍ ഇന്നല്ലെങ്കില്‍ നാളെയങ്ങ് പോകും, നിങ്ങള്‍ അനുഭവിക്കും,’ എന്നാണ് രാജേഷിനെയും വിസ്മയേയും ഭീഷണിപ്പെടുത്തിയത്. താന്‍ പറഞ്ഞുകൊടുത്തിട്ടല്ല മകള്‍ മാധ്യമങ്ങളോട് സംസാരിച്ചതെന്ന് രാജേഷ്് പ്രതികരിച്ചു.അച്ഛന് ആപത്തുണ്ടാകുമെന്ന് തനിക്ക് ഭയമുണ്ടെന്ന് വിസ്മയയും പ്രതികരിച്ചു.