കാണാതായ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം

ഗുവാഹത്തി: കാണാതായ വ്യോമസേനയുടെ വിമാനം സുഖോയ് തകര്‍ന്നുവീണ് പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയായ അച്ചുദേവ്(25), ദിവേശ് പങ്കജ് എന്നിവരാണ് മരിച്ചത്. അരുണാചല്‍പ്രദേശിലെ വനാതിര്‍ത്ഥിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നാണ് വ്യോമസേനയുടെ റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയോടെ ഇരുവരും മരിച്ചുവെന്ന രീതിയില്‍ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ രാത്രിയോടെയാണ് സംഭവം സ്ഥിരീകരിച്ച് വ്യോമസേന പത്രക്കുറിപ്പിറക്കുന്നത്.

വിമാനം തകരുന്നതിന് മുമ്പ് ഇരുവര്‍ക്കും പുറത്തുകടക്കാനായില്ലെന്ന് വ്യോമസേന അധികൃതര്‍ പറയുന്നു. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറിലെ വിവിരങ്ങളും വിമാന അവശിഷ്ടങ്ങളും പരിശോധിച്ച ശേഷമാണ് വ്യോമസേന വാര്‍ത്ത സ്ഥിരീകരിച്ചത്. രക്തക്കറയുള്ള ഷൂ, പഴ്‌സ്, പകുതി കത്തിയ പാന്‍ കാര്‍ഡ് എന്നിവയും രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച അസമിലെ തേസ്പൂരില്‍ നിന്ന് പരിശീലന പറക്കല്‍ നടത്തിയ യുദ്ധ വിമാനമാണ് തകര്‍ന്നുവീണത്.

SHARE