കൊല്ലത്ത് ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി മരിച്ചു

കൊല്ലം: ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിലാണ് രാവിലെയോടെ സ്ത്രീ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്.

ബാങ്കിനുള്ളില്‍വച്ച് ഇവര്‍ സ്വയം തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റ് ആയിരുന്നു ഇവര്‍.

SHARE