മകന്‍ ഇറ്റലിയില്‍ കൊള്ളയടിക്കപ്പെട്ടു, സഹായിക്കണമെന്ന അപേക്ഷയുമായി നടി സുഹാസിനി

നടി സുഹാസിനിയുടേയും സംവിധായകന്‍ മണിരത്‌നത്തിന്റേയും മകന്‍ നന്ദന്‍ ഇറ്റലിയില്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് സുഹാസിനി. ട്വിറ്ററിലൂടെയാണ് തന്റെ മകന്‍ മകന്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് സുഹാസിനി അറിയിച്ചത്. ആരെങ്കിലും അവിടെയുണ്ടെങ്കില്‍ എയര്‍പോട്ടിലെത്താന്‍ സഹായിക്കണമെന്നും സുഹാസിനി അഭ്യര്‍ത്ഥിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നന്ദനെ സഹായിക്കാന്‍ ആളെത്തുകയായിരുന്നു. നന്ദന്‍ സുരക്ഷിതമായി എത്തിയെന്ന് പിന്നീട് സുഹാസിനി ട്വീറ്റ് ചെയ്തു.