ഷുഹൈബ് വധക്കേസ്; പ്രാഥമിക വാദം ഫെബ്രുവരി 19 ന്

ഷുഹൈബ് വധക്കേസില്‍ കുറ്റപത്രത്തിന് മുകളിലുള്ള പ്രാഥമിക വാദം ഫെബ്രുവരി 19 ന് നടക്കും. തലശേരി കോടതിയില്‍ ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ രണ്ട് കുറ്റപത്രങ്ങളും ഒന്നിച്ച് പരിഗണിക്കും.

തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ മുഴുവന്‍ പ്രതികളോടും 19 ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ വിദേശത്ത് പോകാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസിന്റെ വിചാരണ ആറ് മാസത്തിനകം തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

SHARE