ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു

കോട്ടയം: ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം (സുധാകര്‍ പി നായര്‍) അന്തരിച്ചു. 72 വയസ്സായിരുന്നു. വിവിധ ആഴ്ചപ്പതിപ്പുകളില്‍ ശ്രദ്ധേയമായ നിരവധി നോവലുകള്‍ എഴുതിയിട്ടുണ്ട്.

വൈക്കത്തിനടുത്ത് വെള്ളൂരാണ് സ്വദേശം. പി.പത്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’ എന്ന ചലച്ചിത്രത്തിന്റെ കഥാരചയിതാവാണ്. 1985 ല്‍ പുറത്തിറങ്ങിയ ‘വസന്തസേന’ എന്ന ചലച്ചിത്രത്തിന്റെയും കഥാരചന നടത്തി. ‘നന്ദിനി ഓപ്പോള്‍’ എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു, ‘ഞാന്‍ ഏകനാണ്’എന്ന ചലച്ചിത്രത്തിന് തിരക്കഥയെഴുതി.

പാദസ്വരം, നന്ദിനി ഓപ്പോള്‍, അവള്‍, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, മയൂരനൃത്തം, കളിയൂഞ്ഞാല്‍, വസന്തസേന, ഹംസതടാകം, വേനല്‍വീട്, കൃഷ്ണതുളസി, തലാഖ്, സൗന്ദര്യപൂജ, ശ്രീരാമചക്രം, ശ്യാമ, ഗാഥ, കുങ്കുമപ്പൊട്ട്, തവ വിരഹേ, നീല നിലാവ്, പത്‌നി, താരാട്ട്, കമല, ചുറ്റുവിളക്ക്, താലി, പൂമഞ്ചം, നിറമാല, ഗൃഹപ്രവേശം, നീലക്കടമ്പ, തുലാഭാരം, കുടുംബം, സുമംഗലി, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചുവപ്പുകൂടാരങ്ങള്‍, കാവടിച്ചിന്ത്, പച്ചക്കുതിര, ഒരു ശിശിരരാവില്‍, താമര, പ്രണാമം, പദവിന്യാസം, സ്വന്തം രാധ, പാഞ്ചാലി, മുടിയേറ്റ്, ആള്‍ത്താര, ഓട്ടുവള, തില്ലാന, ചാരുലത തുടങ്ങിയവ പ്രധാന കൃതികളാണ്. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോശോചിച്ചു.

SHARE