‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായിത്തീര്‍ന്ന സാമുവല്‍ അബിയോള റോബിന്‍സണ്‍ സഹായ അഭ്യര്‍ത്ഥനയുമായി രംഗത്ത്. ജീവിക്കാന്‍ നിവൃത്തിയില്ലെന്നും സഹായിക്കണമെന്നും അപേക്ഷിച്ച് സാമുവല്‍ ഫേസ്ബുക്കിലൂടെയാണ് സഹായ അഭ്യര്‍ത്ഥന നടത്തിയത്. നൈജീരിയയില്‍ തുടരാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചെന്നും സാമുവല്‍ പോസ്റ്റില്‍ പറയുന്നു. ഇന്ത്യയില്‍ എല്ലായ്പ്പോഴും താന്‍ വളരെ സന്തുഷ്ടനും സുരക്ഷിതനുമാണെന്നും ഇന്ത്യയിലേക്ക് വരാന്‍ തന്നെ സഹായിക്കണമെന്നും സാമുവല്‍ ആവശ്യപ്പെടുന്നു. നവാഗത സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ നടന് സൗബിനൊപ്പം വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് സാമുവല്‍ അഭിനയിച്ചത്. പിന്നീട് സിനിമാരംഗത്തുനിന്ന് വിട്ടുനിന്ന സാമുവല്‍ സ്വദേശത്തേക്ക് തിരിക്കുകയായിരുന്നു.
സാമുവല്‍ റോബിന്‍സന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘ഹായ് ?ഗയ്സ്, എനിക്ക് ഇത് ചെയ്യാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഇതല്ലാതെ മറ്റൊരു മാര്‍?ഗം എന്റെ മുന്നിലില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട വര്‍ഷമാണിത്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ വളരെ വിഷാദത്തിലായിരുന്നു, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. എനിക്ക് നിരവധി സിനിമ ഓഫറുകള്‍ വന്നിരുന്നു, പക്ഷേ പല കാരണങ്ങളാല്‍ അവ നടന്നില്ല. ഇന്ത്യയിലേക്ക് മടങ്ങാന്‍ ഞാന്‍ പണം സ്വരൂപിക്കാന്‍ ശ്രമിക്കുകയാണ്. നൈജീരിയയില്‍ എനിക്ക് കഷ്ടപ്പാടുകളും പ്രയാസങ്ങളും അല്ലാതെ മറ്റൊന്നുമില്ല. എനിക്ക് അറിയാവുന്നവരോടെല്ലാം ഞാന്‍ പണം ചോദിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. അതിനാല്‍ ഞാന്‍ ഇത് ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു.. എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല, ഇത് എന്റെ ഒരേയൊരു മാര്‍ഗമാണ്. ഒരു ലക്ഷം ഇന്ത്യന്‍ രൂപ ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ലാഗോസില്‍ നിന്ന് കൊച്ചിയിലേക്ക് വരാനുള്ള വിമാന ടിക്കറ്റിന്റെ വിലയും വിസ ഫീസുമാണിത്. ഇന്ത്യയില്‍ എത്തിയതിനുശേഷം എനിക്കൊരു പ്ലാന്‍ ഉണ്ട്. ഇന്ത്യയില്‍ ഞാന്‍ എല്ലായ്പ്പോഴും വളരെ സന്തുഷ്ടനും സുരക്ഷിതനുമാണ്. ആരെങ്കിലും എന്നെ സഹായിക്കാന്‍ തയ്യാറാണെങ്കില്‍, എനിക്ക് ഒരു സന്ദേശം അയയ്ക്കുക അല്ലെങ്കില്‍ െൃമമരീേൃ@ഴാമശഹ.രീാ ല്‍ എനിക്ക് ഇമെയില്‍ ചെയ്യുക. എനിക്ക് നിങ്ങളുടെ സഹായം വളരെ ആവശ്യമാണ്’.