കൊല്ലം: അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിനിയായ സ്റ്റെഫേഡ്സിയോന ആണ് മരിച്ചത്.
കരുനാഗപ്പള്ളി വള്ളിക്കീഴ് സ്ഥിതി ചെയ്യുന്ന അമൃതാനന്ദമയി മഠത്തില്‍ ഇന്ന് രാത്രി 8.30 നാണ് സംഭവം നടന്നത്. വനിതയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസും ആശ്രമ അധികൃതരും പറയുന്നു. ഈ ഫെബ്രുവരിയിലാണ് സ്റ്റെഫേഡ്സിയോന കേരളത്തിലെത്തുന്നത്. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണോടെ സ്വദേശത്തേക്ക് പോകാന്‍ സാധിക്കാതിരുന്ന ഇവര്‍ മാനസിക അവ്സസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു.
ഇന്ന് ഉച്ചയ്ക്കും വനിത ആത്മഹത്യാശ്രമം നടത്തിയിരുന്നു. ആദ്യം കായലില്‍ ചാടി മരിക്കാനാണ് യുവതി ശ്രമിച്ചത്. എന്നാല്‍ പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് മരണം സംഭവിക്കുന്നത്. സ്റ്റെഫേഡ്സിയോന രണ്ടാമത് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എല്ലാവരും ഭജനയിലായിരുന്നു. മഠത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടിയാണ് സ്റ്റെഫേഡ്സിയോന ആത്മഹത്യ ചെയ്യുന്നത്. യുകെ സ്വദേശിനിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.