ഇങ്ങനെ പോയാല്‍ രാജ്യം ഉടന്‍ ബി.ജെ.പി മുക്തമാവും; വിമര്‍ശനവുമായി ബി.ജെപി നേതാവ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് തന്നെ രംഗത്ത്. ഇങ്ങനെ പോയാല്‍ ബി.ജെ.പി മുക്ത ഭാരതം ഉടന്‍തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് സ്വാമി പറഞ്ഞു. ജാര്‍ഖണ്ഡില്‍ ബി.ജെ.പി നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്.

രാജ്യത്തെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി. സമീപകാലത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനങ്ങളും ഭരണപരാജയവും ജനദ്രോഹ സമീപനങ്ങളുമെല്ലാം വിലയിരുത്തിയാണ് കേന്ദ്രത്തിന് സ്വാമി മുന്നറിയിപ്പ് നല്‍കിയത്.

‘സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഒന്നും ചെയ്തില്ലെങ്കില്‍ ബി.ജെ.പി മുക്ത ഭാരതം എന്നത് ഉടനെ യാഥാര്‍ത്ഥ്യമാകും. ആരാണ് പ്രധാനമന്ത്രിയുടെ ഉപദേശകരെന്ന് എനിക്കറിയില്ല. ആരാണെങ്കിലും അവര്‍ അദ്ദേഹത്തോട് യാഥാര്‍ത്ഥ്യം പറയുന്നില്ല’ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

SHARE