പ്രിയങ്ക ഗാന്ധിക്കെതിരെ നിന്ദ്യമായ ആരോപണവുമായി സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത വരവിന് മുന്നില്‍ പതറിയ ബി.ജെ.പി നേതാക്കളുടെ സംസ്‌കാരശൂന്യമായ വിമര്‍ശനങ്ങള്‍ തുടരുന്നു. സുബ്രഹ്മണ്യം സ്വാമിയാണ് പ്രിയങ്കക്കെതിരെ പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസികപ്രശ്‌നമാണെന്നാണ് സ്വാമിയുടെ ആരോപണം. പ്രിയങ്കക്ക് ഒരു പൊതുജീവിതം നയിക്കാനാകില്ലെന്നും അവര്‍ അക്രമകാരിയാണെന്നും സ്വാമി പറഞ്ഞു. പ്രിയങ്ക ആളുകളെ അടിക്കാറുണ്ട്. പൊതുസമൂഹം ഇവരുടെ മനോനിലയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

പ്രിയങ്ക സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് ശേഷം ഇതാദ്യമല്ല ബി.ജെ.പി ആരോപണങ്ങളുമായി രംഗത്ത് വരുന്നത്. ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയയും പ്രിയങ്കയെ അധിക്ഷേപിച്ചിരുന്നു. കോണ്‍ഗ്രസിന് ശക്തരായ നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് ഇത്തരം ചോക്ലേറ്റ് മുഖങ്ങളെ ഇറക്കുന്നതെന്നായിരുന്നു കൈലാഷിന്റെ വിമര്‍ശനം.

SHARE