ഗാന്ധിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാത്തതിനാല്‍ ഗോഡ്‌സെ കൊന്നതാണെന്ന് ഉറപ്പിക്കാനാവില്ല; സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂദല്‍ഹി: മഹാത്മാ ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചിത്ര വാദവുമായി ബി.ജെ.പി. ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തിരിയിട്ടിരിക്കുകയാണ് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി.

ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. രാഷ്ട്ര പിതാവിനെ വെടിവച്ചത് നാഥുറാം ഗോഡ്‌സെയാണെന്ന് പൂര്‍ണ്ണമായി സ്ഥാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

‘ഒന്നാമത്തെ ചോദ്യം: എന്തുകൊണ്ടാണ് ഗാന്ധിജിയുടെ മൃതദേഹം പോസ്റ്റ്‌മോട്ടത്തിനോ രാസപരിശോധനകള്‍ക്കോ വിധേയമാക്കാതിരുന്നത്? രണ്ടാമത്തേത്: കൊലപാതകത്തിലെ സാക്ഷികളായിരുന്ന മനുവിനെയും അബ്ബയെയും എന്തുകൊണ്ടാണ് കോടതിയില്‍ വിസ്തരിക്കാതിരുന്നത്? മൂന്ന്: ഗോഡ്‌സെയുടെ തോക്കില്‍ എത്ര വെടിയുണ്ടകള്‍ ബാക്കിയുണ്ടായിരുന്നു. ആ ഇറ്റാലിയന്‍ റിവോള്‍വര്‍ കണ്ടെത്താനായിട്ടില്ലത്രേ! എന്തുകൊണ്ട്? ഞങ്ങള്‍ക്ക് ഈ കേസ് പുനരന്വേഷിക്കണം’, സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

ഗന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ സുപ്രീംകോടതി 2019ല്‍ തള്ളിയിരുന്നു.