കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിപ്പ്; ബിജുലാല്‍ അറസ്റ്റില്‍


തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയിലെ ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ടുകോടി തട്ടിപ്പ് നടത്തിയ കേസില്‍ ആരോപണ വിധേയനായ എം.ആര്‍ ബിജുലാല്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫീസില്‍ വച്ചാണ് ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ബിജുലാലിനെ അറസ്റ്റ് ചെയ്തത്. തനിക്കെതിരായി നടക്കുന്നത് ആസൂത്രിത നീക്കമാണെന്ന് ബിജുലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജൂലൈ 27നാണ് ഈ തട്ടിപ്പ് കണ്ടു പിടിക്കുന്നത്. ഏകദേശം രണ്ടുകോടിയോളം രൂപയാണ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ആയ ബിജുലാല്‍ തന്റെയും ഭാര്യയുടേയും പേരിലേക്ക് മാറ്റിയത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബിജുലാലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

SHARE