റയലിനെ ഗോള്‍മഴയില്‍ മുക്കി ബാര്‍സ; സുവാരസിന് ഹാട്രിക്ക്

ബര്‍സിലോണ: ക്യാമ്പ് നൗവില്‍ അപ്രതിക്ഷിതമായി ഒന്നും സംഭവിച്ചില്ല. സ്വന്തം മൈതാനത് നടന്ന എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ ബാര്‍സിലോണ സുന്ദരമായി ജയിച്ചു. സൂപ്പര്‍ താരവും നായകനുമായ മെസിയില്ലാതെ കളിച്ചിട്ടും ബാര്‍സയുടെ ജയം 5-1ന്.


മെസിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച ലൂയിസ് സുവാരസ് ഹാട്രിക്ക് നേടിയപ്പോള്‍ മല്‍സരത്തിന്റെ പതിനൊന്നാം മിനുട്ടില്‍ ബ്രസീലുകാരന്‍ ഫിലിപ്പോ കുട്ടീന്യോയാണ് ആദ്യ വെടി പൊട്ടിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് ലീഡ് ചെയ്ത ബാര്‍സയെ തളക്കാന്‍ റയല്‍ കിണഞ്ഞ്പരിശ്രമിച്ചതിന്റെ ഫലമായി മാര്‍സിലോ ഒരു ഗോള്‍ മടക്കി. തൊട്ട് പിറകെ കരീം ബെന്‍സേമക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും പാഴാക്കി. 75, 83 മിനുട്ടുകളില്‍ സുവാരസ് നിറയൊഴിച്ചപ്പോള്‍ ഹാട്രിക്ക് പിറന്നു. പിറകെ വിദാലിന്റെ അഞ്ചാമത് ഗോളും വന്നതോടെ റയല്‍ തരിപ്പണമായി.