ഉറുഗ്വെയ്ക്ക് പ്രീ-ക്വാര്‍ട്ടര്‍ ബെര്‍ത്ത്; സഊദി തോറ്റു

മോസ്‌കോ: സഊദി അറേബ്യയെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് മുന്‍ചാമ്പ്യന്‍മാരായ ഉറുഗ്വെയ് പ്രീ-ക്വാര്‍ട്ടര്‍ യോഗ്യത നേടി. സൂപ്പര്‍താരം ലൂയിസ് സുവാരസാണ് കളിയിലെ ഏകഗോള്‍ നേടിയത്. തുടര്‍ച്ച രണ്ടു മത്സരങ്ങള്‍ ജയിച്ചതോടെ ഗ്രൂപ്പ് എ-യില്‍ നിന്നും ഉറുഗ്വെയും ആതിഥേയരായ റഷ്യയും അവസാന പതിനാറില്‍ ഇടം നേടി. ഇതോടെ ഗ്രൂപ്പിലെ റഷ്യ- ഉറുഗ്വെയ് മത്സരം ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിര്‍ണയിക്കും.

ആദ്യമത്സരത്തില്‍ റഷ്യയോട് അഞ്ചുഗോളിന് തോറ്റ ഭാരവുമായിറങ്ങിയ സഊദിക്ക് കാര്യമായ വെല്ലുവിളിയൊന്നും എതിരാളികള്‍ക്ക് മുന്നില്‍ ഉയര്‍ത്താനായില്ല. ഉറുഗ്വെയ്ന്‍ ജേഴ്‌സിയില്‍ നൂറാം മത്സരത്തിനിറങ്ങിയ സുവരാസ് 23-ാം മിനുട്ടില്‍ ഗോളോടെ തന്റെ ചരിത്ര മത്സരം ആഘോഷമാക്കി.

ഗ്രൂപ്പില്‍ നിന്നും പുറത്തായ ഈജിപ്തും സഊദിയും തമ്മില്‍ തിങ്കളാഴ്ച മാനം രക്ഷിക്കാന്‍ കൊമ്പുകോര്‍ക്കും