വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. 13,12 വയസ്സുള്ള കുട്ടികളുടെയും മാതാപിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

സ്‌കൂളിലെ അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനും കുട്ടികളെ നിരന്തരമായി ലൈംഗികമായി ചൂഷണം ചെയ്യാറുള്ളതായി വിദ്യാര്‍ത്ഥികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ അധ്യാപകന്‍ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു.

SHARE