തൊഴിലില്ല: മോദിക്കെതിരെ പക്കോഡ വിറ്റ് വിദ്യാര്‍ത്ഥിളുടെ പ്രതിഷേധം

ബംഗളുരു: തൊഴിലില്ലായ്മ രൂക്ഷമാക്കിയ മോദിയുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. മോദിയുടെ റാലി നടന്ന പാലസ് ഗ്രൗണ്ടിന് സമീപമാണ് പക്കോഡ (ഒരിനം പലഹാരം) ഉണ്ടാക്കി വിറ്റ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

പക്കോഡ വില്‍ക്കുന്നവരെ തൊഴിലില്ലാത്തവരായി കാണാനാകില്ലെന്നും അവര്‍ ദിവസവും 200 രൂപ സമ്പാദിക്കുന്നുണ്ടെന്നും നേരത്തേ മോദി പറഞ്ഞിരുന്നു. മോദി പക്കോഡ, അമിത് ഷാ പക്കോഡ, യെദ്യൂരപ്പ പക്കോഡ എന്നിങ്ങനെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വലിയ ജനക്കുട്ടം തന്നെ ഇവര്‍ക്ക് പിന്തുണയുമായി മെഹ്ക്രി സര്‍ക്കിളിലെത്തിയിരുന്നു. മോദിയുടെയും ബി.ജെ.പിയുടെയും ഭരണത്തി ല്‍ യുവതലമുറയുടെ ഭാവി ചോദ്യം ചെയ്യപ്പെടുകയാണെന്നും തൊഴിലില്ലായ്മ രൂക്ഷമായെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കി.

SHARE