അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയിലെ രണ്ടു വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു

ലക്‌നൗ: രാജ്യത്തെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥിവേട്ട തുടരുന്നു,പൗരത്വ നിയമത്തിനെതിരായ സമരത്തിലെ മുന്‍നിരക്കാരായിരുന്ന അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ മെമ്പറായിരുന്ന ഫര്‍ഹാന്‍ സുബേരിയെയും റാവിഷ് അലി ഖാനെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണിനിടെയില്‍ പൗരത്വനിയമത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്ത് ജയിലിലടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

വിദ്യാര്‍ഥികളെ ഉടനെ വിട്ടയക്കണമെന്ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കളക്റ്റീവ് ആവശ്യപ്പെട്ടു. പൗരത്വ സമരത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികളായ സര്‍ഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ഷിഫാഹുല്‍ റഹ്മാന്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ തുടങ്ങി ഒരുപാട് വിദ്യാര്‍ഥികളെ ഡല്‍ഹി കലാപത്തിന്റെ പേരില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും മറവില്‍ മുസ്!ലിം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

SHARE